കൌമാരക്കാരായ സുഹൃത്തുക്കളെ കാറിലിട്ട് ചുട്ടുകൊന്നു, 17കാരൻ പിടിയിൽ

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (17:44 IST)
ഇന്ത്യാന: കൌമരക്കരായ സുഹൃത്തുക്കളെ ചുട്ടുകൊന്ന 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഇന്ത്യാനയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 18കാരനായ തോമസ് ഗ്രില്‍, 19കാരിയായ മോളി ലന്‍ഹം എന്നിവരെയാണ് 17കാരനായ കോർണർ കെർണർ കൊലപ്പെടുത്തിയത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.
 
കെർണറിന്റെ മുത്തച്ഛനിൽനിന്നും മയക്കുമരുന്ന് വാങ്ങുന്നതിനായാണ് സുഹൃത്തുക്കളായ മോളിയും തോമസും എത്തിയത്. മയക്കുമരുന്ന വിൽ‌പ്പനയെ ചൊല്ലിയുള്ള തർക്കത്തിനിടെ കെർണർ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇരുവരുടെയും മൃതശരീരങ്ങൾ ഇവർ വന്ന കാറിൽ തന്നെ കയറ്റി സമീപത്തെ ആളൊഴിഞ്ഞ  കൃഷി സ്ഥലത്തുവച്ച് കത്തിച്ചു.
 
ഫെബ്രുവരി 25 മുതൽ ഇരുവരെയും കാണാതായിരുന്നു. മാർച്ച് 2നാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കെർണർ പിടിയിലാകുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article