വടകരയിൽ പി ജയരാജൻ തന്നെ സി പി എം സ്ഥാനാർത്ഥിയാകും

ബുധന്‍, 6 മാര്‍ച്ച് 2019 (14:58 IST)
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ തന്നെ സ്ഥാനാർത്ഥിയാകും. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇകാര്യം ധാരണയായത്. പി സതീദേവി, പി എ മുഹമ്മദ് റിയാസ്, വി ശിവദാസൻ എന്നീ പേരുകൾ യോഗത്തിൽ ഉയർന്നെകിലും ബഹുഭൂരിപക്ഷം പേരും പി ജയരാജൻ മത്സരിക്കണം എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
 
ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ രണ്ട് തവണ കൈവിട്ടുപോയ വടകര മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കും എന്നാണ് സി പി എം കൺക്കുകൂട്ടുന്നത്. ഇതിന്റെ  അടിസ്ഥാനത്തിലാണ് പി ജയരാജനെ തന്നെ വടകരയിൽ മത്സരിപ്പിക്കാൻ കാരണം.
 
പി ജയരാജന് പാർട്ടിയുടെ അണികൾക്കിടയൊലുള്ള ജനസമ്മതിയും, പർട്ടിക്കുള്ളിലുള്ള സ്വാധീന ശക്തിയും മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ. കെ പി സി സി പ്രസിഡന്റായതിനാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഇത്തവണ മത്സരിക്കില്ല എന്നതും അനുകൂല ഘടകമാണ്. ഷുക്കൂർ വധക്കേസിൽ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചതിനാൽ ഇത്തവണ പി ജയരാജൻ മത്സരിച്ചേക്കില്ല എന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍