നിലവിലെ പരിശോധനാ ഫലങ്ങളിൽ നിന്നും ചികിത്സയിലിരുന്ന ലണ്ടൻ സ്വദേശിയിൽനിന്നും എച്ച് ഐ വി രോഗാണുക്കൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടർ രവീന്ദ്ര ഗുപ്ത പറഞ്ഞു. എയിഡ്സിനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല എന്നും എച്ച് ഐ വിയെ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങളാണ് ഫലം കണ്ടത് എന്നും രവീന്ദ്ര ഗുപ്ത വ്യക്തമാക്കി.