തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കനുകൂലമായി ലഭിച്ച സാഹചര്യത്തെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ബലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് സൈന്യവും കേന്ദ്ര സർക്കാരും വ്യക്തമാക്കുന്നതിന് മുൻപ് തന്നെ ബി ജെ പി ദേശീയ അധ്യക്ഷൻ രാഷ്ട്രീയ പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്.
രാജ്യം സൈനികർക്കെതിരെ നടത്തിയ ഒരു ആക്രമണത്തിന്റെ വിശദാംശങ്ങൾ സൈന്യമോ കേന്ദ്രസർക്കാരോ ആണ് പുറത്തുവിടേണ്ടത്, എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് മറിച്ചാണ് കേന്ദ്രം ഭരിക്കുന്ന മുന്നണിയിലെ പ്രധാന പാർട്ടിയുടെ ദേശീയ അധ്യക്ഷൻ. തീവ്രവാദികൾക്കെതിരെയുള്ള ഇന്ത്യൻ വ്യോമ സേനയുടെ സൈനിക നീക്കത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു.
അഹമ്മദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേന്ദ്ര സർക്കാരും സൈന്യവും കണക്ക് വെളിപ്പെടുത്തുന്നതിന് മുൻപ് ബി ജെ പി ദേശീയ അധ്യക്ഷൻ കലോക്കോട്ട് ആക്രമണത്തിൽ ഇന്ത്യ 250 ഭീകരരെ കൊലപ്പെടുത്തിയതായി വ്യക്തമാക്കിയത്. ബലാക്കോട്ട് ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതിന്റെ കനക്കെടുക്കാൻ വ്യോമസേനക്കാകില്ല എന്ന് വ്യോമ സേന മേധാവി വ്യക്തമാക്കിയതാണ് എന്നതും പ്രധാനമാണ്.
അ കെട്ടിടങ്ങളിൽ എത്രപേർ ഉണ്ടായിരുന്നുവോ അത്രയും പേർ മരിച്ചിട്ടുണ്ടാകും എന്നായിരുന്നു വ്യോമസേന മേധാവി ബി എസ് ധനോവ വ്യക്തമാക്കിയത്. ബാലാക്കോട്ട് ഭീകര കേന്ദ്രം തകർത്ത വ്യോമ സേന ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോൾ 250 പേർ എന്ന കണക്ക്. അമിത് ഷാക്ക് എവിടെ നിന്ന് ലഭിച്ചു ? എന്നാൽ അമിത് ഷായുടെ പ്രസ്ഥാവനയെ പിന്തുണച്ച് മുൻ കരസേന മേധാവിയും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയുമായ വി കെ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സംരക്ഷകർ തങ്ങളാണ് എന്ന ക്യാംപെയിനാകും ബി ജെ പി ഇനി തിരഞ്ഞെടുപ്പിൽ ഉയർത്തുക.