നടക്കുമ്പോൾ ദേഹത്ത് മുട്ടിയതിന് നാലംഗ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (14:26 IST)
നടക്കുമ്പോൾ ദേഹത്ത് മുട്ടിയതിന് നാലുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയോടെ ഡൽഹിയെ വിജയ്‌വിഹാറിലാണ് സംഭവം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശി 20കാരനായ രവിയാണ് ഗുരുതരമായി കൂത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.
 
ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് രവി വീട്ടിലേക്ക് മടങ്ങുമ്പോൾ നടക്കുന്നതിനിടയിൽ ദേഹത്ത് മുട്ടി എന്ന് പറഞ്ഞാണ് നാലംഗ സംഘം തർക്കത്തിന് വന്നത്. തർക്കത്തിനിടെ കൂട്ടത്തിലൊരാൾ രവിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. 
 
ഓടിക്കൂടിയ ആളുകൾ രവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article