വൺപ്ലസ് 6Tയെ വെല്ലാൻ സാംസങ്ങ് A9 ഇന്ത്യൻ വിപണിയിൽ

ചൊവ്വ, 6 നവം‌ബര്‍ 2018 (12:03 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ ഹൈ എൻഡ് സ്മാർട്ട്ഫോണായ ഗാലക്സി A9നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 39,000 രൂപയാണ്  A9ന്റെ 6 ജി ബി റാം വേരിയന്തിന്റെ ഇന്ത്യയിലെ വിപണിവില.  6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഫോണിന്റെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 
 
18:5:9 ആസ്‌പെക്‌ട് റേഷ്യോവിൽ, 2220×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണ് ഫോണിന്റെ കരുത്ത്.  24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എം പി ഡെപ്ത് സെൻസർ എന്നീ ലെൻസുകൾ അടങ്ങുന്ന ഫോർ റിയർ ക്യാമറകൾ ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്.
 
24 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. ആൻഡ്രോയിഡ് 8.1ലാണ് A9 പ്രവർത്തിക്കുക. 3800 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 128ൽനിന്നും 512 ജിബിയിലേക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. സാംസങ്ങ് A9  വിപണിയിൽ വൺപ്ലസ് 6Tക്ക് മത്സരം സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍