ഭക്ഷണമെന്ന് കരുതി സ്‌ഫോടകവസ്തു കടിച്ചു, ആറു വയസ്സുകാരന് ദാരുണാന്ത്യം

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (11:59 IST)
ചെന്നൈ : ഭക്ഷണമെന്ന് കരുതി സ്‌ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ മൂന്നുപേര്‍ പൊലീസ് പിടിയിലായി. കാവേരി നദിയില്‍ മീന്‍ പിടിക്കുന്നതിനായാണ് പിടിയിലായ മൂന്നുപേരും ചേര്‍ന്ന് നാടന്‍ സ്‌ഫോടകവസ്തു നിര്‍മ്മിച്ചത്. ഇതില്‍ രണ്ടെണ്ണം ഉപയോഗിച്ച്‌ മീന്‍ പിടിച്ചിരുന്നു. 
 
ബാക്കിവന്ന ഒരെണ്ണം ഇവരുടെ സുഹൃത്തായ ഭൂപതിയുടെ വീട്ടിൽ സൂക്ഷിയ്ക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസുകാരൻ ഭക്ഷ്യവസ്തുവാണെന്ന് തെറ്റിദ്ധരിച്ച്‌ ഇത് കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. സ്ഫോടനം നടന്നാണ് മരണം എന്ന് പുറത്തറിയാതിരിയ്ക്കാൻ ഭൂപതിയും സുഹൃത്തുക്കളും ചേർന്ന് രാത്രി തന്നെ കുട്ടിയുടെ മൃതദേഹം മറവുചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article