ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ഫെബ്രുവരി 2025 (19:15 IST)
ശരീരത്തിലേക്ക് പൂമ്പാറ്റയുടെ അവശിഷ്ടങ്ങള്‍ കുത്തിവച്ച് 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ബ്രസീലിയന്‍ കൗമാരക്കാരനായ ഡേവി ന്യൂസ് മൊറേറയാണ് മരിച്ചത്.  സോഷ്യല്‍ മീഡിയ ചലഞ്ചിന്റെ ഭാഗമായി തന്റെ ശരീരത്തില്‍ ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ കുത്തിവയ്ക്കുകയായിരുന്നു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് കുട്ടി ഏഴ് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രശലഭത്തിന്റെ അവശിഷ്ടം വെള്ളത്തില്‍ കലക്കിയ ശേഷം തന്റെ കാലിലെ ഞരമ്പിലേക്ക് കുത്തിവച്ചതായി കുട്ടി പോലീസിനോട് സമ്മതിച്ചു. 
 
അലര്‍ജിയോ അണുബാധയോ രക്തധമനിയിലെ തടസ്സമോ ആയിരിക്കാം മരണകാരണമെന്നാണ് നിഗമനം. പൂമ്പാറ്റയുടെ അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളത്തില്‍ വിഷാംശം കലര്‍ന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ഡേവിയുടെ ശരീരം സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലേക്ക് പോയി. 
 
സെപ്റ്റിക് ഷോക്ക് എന്നത് അണുബാധയുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്, ഇത് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും അപകടകരമായ രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍