24 മണിക്കൂറിനിടെ 357 മരണം 9,996 രോഗബാധിതർ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,86,579; മരണസംഖ്യ 8000 കടന്നു
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അതിവേഗം വർധന. കഴിഞ്ഞ 24 ,മണിക്കൂറിനുള്ളിൽ 9,996 പേർക്കാണ് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ദിവസേനനെയുള്ള കൊവിഡ് ബാധിതരുടെ കണക്കുകുൾ പരിശോധിച്ചാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,86,579 ആയി ഉയർന്നു.
357 പേർക്കാണ് കഴിഞ്ഞദിവസം മാത്രം ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 8,104 ആയി. 1,37,448 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,41,029 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമാണ്. 94,041 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 36,841 പേർക്ക് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.