ഉത്തർപ്രദേശിൽ പശുവിനെ കൊന്നാൽ 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും

വ്യാഴം, 11 ജൂണ്‍ 2020 (09:11 IST)
ലഖ്നൗ: പശുവിക്കളെ കൊല്ലുന്നവർക്ക് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് യോഗി ആദിത്യനാഥ് സർക്കാർ അംഗീകരം നൽകി. 1955ലെ ഗോഹത്യ നിയമം ഭേതഗതി ചെയ്താണ് പശുവിനെ കൊല്ലുന്നതിനും കടത്തുന്നതിനും ശിക്ഷ കടുപ്പിച്ചത്. പശുവിനെ ഉപേക്ഷിയ്ക്കുന്നവരും നിയമത്തിൽ ശിക്ഷിയ്ക്കപ്പെടും.
 
നിയമ പ്രകാരം. ഒരു പശുവിനെ കൊലപ്പെടുത്തിയാൽ ഒന്നമുതൽ ഏഴ് വർഷം വരെ കഠിന തടവും ഒന്നുമുതൽ മൂന്ന് ലക്ഷം വരെ പിഴയും ലഭിയ്കാം. പശുവിനെ ഉപദ്രവിയ്ക്കുക അംഗഭഭംഗം വരുത്തുക. തീറ്റയും ഭക്ഷണവും നൽകുക പട്ടിണിയ്ക്കിട്ട് കൊല്ലുക എന്നീ കുറ്റങ്ങൾക്കും ഇതേ ശിക്ഷ തന്ന ലഭിയ്ക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ പത്ത് വർഷമായും പിഴ അഞ്ച് ലക്ഷമായും ഉയരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍