കൊവിഡ് വേഗത്തില്‍ പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ; മരണം സംഭവിച്ചവരുടെ കണക്കില്‍ 11-ാം സ്ഥാനത്ത്

ശ്രീനു എസ്

വ്യാഴം, 11 ജൂണ്‍ 2020 (09:08 IST)
കൊവിഡ് വേഗത്തില്‍ പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കൊവിഡ് മൂലം മരണം സംഭവിച്ചവരുടെ കണക്കില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. നിലവില്‍ 9000ലധികം കൊവിഡ് കേസുകളാണ് ദിവസേന ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുലക്ഷത്തിഎണ്‍പതിനായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്.
 
നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ലോകത്താകെ മുപ്പത്താറുലക്ഷത്തിലധികം പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. എന്നാല്‍ നാലുലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍