2,340 കിലോ വജ്രങ്ങളും രത്നങ്ങളും, നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും നിധിശേഖരം ഇന്ത്യയിലെത്തിച്ചു

വ്യാഴം, 11 ജൂണ്‍ 2020 (09:49 IST)
ഡല്‍ഹി: ബാങ്കുകളിൽനിന്നും കോടികൾ തട്ടിപ്പുനടത്തിയ കേസില്‍ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ആഭരണ ശേഖരം ഇന്ത്യയില്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വജ്രങ്ങളും രത്‌നങ്ങളും അടക്കം 2,340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബൈയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1,350 കോടി രൂപ വില വരുമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്ക്.
 
കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്. വജ്രങ്ങൾ, രത്നങ്ങൾ, മുത്തുകൾ, എന്നിവ അടങ്ങിയ വലിയ ആഭരണ ശേഖരം ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലായിരുന്നു സൂക്ഷിച്ചിരുന്നത്, തിരികെയെത്തിച്ച ആഭരണങ്ങളിൽ വലിയ പങ്കും മെഹുൽ ചോക്സിയുടേതാണ് എന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും 137 കോടിയുടെ സ്വത്തുക്കൾ നേരത്തെയും ഹോങ്കോങ്ങിൽനിന്നും ഇഡി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍