ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

എ കെ ജെ അയ്യർ

വ്യാഴം, 20 ഫെബ്രുവരി 2025 (17:33 IST)
തിരുവനന്തപുരം സംസ്ഥാന സര്‍ക്കാന്‍ ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചതായി ധനമന്ത്രി ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു.
 
അടുത്ത ആഴ്ച മുതല്‍ 1600 രൂപാ ലഭിക്കും. നിലവില്‍ മൂന്ന് ഗഡു ക്ഷേമ പെന്‍ഷനായിരുന്നു കൊടുക്കാനുണ്ടായിരുന്നത്.
 
അടുത്ത ആഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും. ഇനി മൂന്നു മാസത്തെ കുടിശിക ആണ് ബാക്കി നല്‍കാനുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം നല്‍കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍