ഇത് റോങ്ങല്ലേ... വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, നടൻ ബാലയ്ക്കെതിരെ കേസ്

അഭിറാം മനോഹർ

വ്യാഴം, 20 ഫെബ്രുവരി 2025 (12:19 IST)
നടന്‍ ബാലയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസെടുത്ത് പോലീസ്. മുന്‍ ഭാര്യയായ അമൃത സുരേഷിന്റെ പരാതിയില്‍ കടവന്ത്ര പോലീസ് ഈ മാസം ഏഴിനാണ് കേസെടുത്തത്.
 
 ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ ബാല അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചതായും ബാല ആരോപിക്കുന്നു. ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍ പ്രീമിയം തുക ബാല അടച്ചില്ലെന്നും വ്യാജരേഖ ചമച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും അമൃതയുടെ പരാതിയില്‍ പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍