'അച്ഛനല്ലേ എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും മടുത്തിട്ടാണ് അവൾ തന്നെ വീഡിയോ ചെയ്തത്': വെളിപ്പെടുത്തി അഭിരാമി സുരേഷ്

നിഹാരിക കെ.എസ്

തിങ്കള്‍, 6 ജനുവരി 2025 (11:10 IST)
ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് അമൃത സുരേഷിന്റെ ജീവിതം മാറിമറിഞ്ഞത്. മകൾക്കൊപ്പം അമ്മയുടെയും അച്ഛന്റെയും സഹോദരിയുടെയും കൂടെ ജീവിതം ആരംഭിച്ച അമൃതയ്ക്ക് സൈബർ ആക്രമണങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് ടുഗെതരും അമൃതയ്ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ കൂടാൻ കാരണമായി. 
 
ജീവിതത്തിൽ ഒരു ഘട്ടമായപ്പോൾ സൈബർ ബുള്ളിയിങ്ങിന്റെയൊക്കെ സ്രോതസ് ഞങ്ങൾക്ക് വ്യക്തമായതാണെന്ന് പറയുകയാണ് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. ആരാണ് ചെയ്യുന്നത്, ആര് വഴിയാണ് ചെയ്യുന്നതെന്നൊക്കെ കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ഇത് ഓർഗാനിക്ക് അല്ലെന്ന് തെളിവ് സഹിതം പിടിച്ചതാണ്. പെയ്ഡ് ആയിട്ട് കമന്റ്സ് ഇട്ട സംഭവം ഉണ്ടായിട്ടുണ്ട്. ചിലരുടെ ഈഗോ നമ്മൾ അവരെ ഒന്നും ചെയ്തില്ലെങ്കിലും മുറിവേൽപ്പിക്കും. നമ്മൾ നമ്മുടെ നിലപാടിൽ ഉറച്ച് നിന്നാലും അർക്ക് ഈഗോ ട്രിഗറാകുമെന്ന് താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട കാര്യങ്ങളെ കുറിച്ച് അഭിരാമി മനസ് തുറന്നത്.
 
'അച്ഛൻ അഹിംസയുടെ മാർഗമായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതിരുന്നാൽ മതി പ്രശ്നമാക്കേണ്ട അടങ്ങിക്കോളും എന്ന നിലപാടായിരുന്നു. അതായിരുന്നു ശീലിപ്പിച്ചത്. ചേച്ചീടെ ജീവിതത്തിൽ ഒക്കെ മിണ്ടാതിരിക്കേണ്ട സാഹചര്യം വന്നത് അതുകൊണ്ടാണ്. എല്ലായിടത്തും ഡിവോഴ്സൊക്കെ നടക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ ജീവിതത്തിൽ എല്ലാം വളരെ നാടകീയമായിരുന്നു. കോടതി നടപടികൾ ഉൾപ്പെടെ. പാപ്പു ഇത്തരത്തിലുള്ള ട്രൊമാറ്റിക് ആയിട്ടുള്ള കാര്യങ്ങളാണ് കണ്ടുവളർന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ പാപ്പുവും ചേച്ചിയും സുഹൃത്തുക്കളെ പോലെയാണ്. അവൾ വളരെ ബോൾഡാണ്.
 
അമൃതേച്ചിയുടെ കാര്യത്തിൽ കുറെ ഫേക്ക് കോളൊക്കെ വന്നപ്പോൾ അവൾ ചെറുതായിരുന്നു. പക്ഷെ പിന്നീട് വന്നപ്പോൾ അവൾക്ക് സ്കൂളിൽ നിന്ന് സുഹൃത്തുക്കളൊക്കെ എന്തൊക്കെയോ ചോദിച്ച് തുടങ്ങി. ഈ സമയത്ത് അവൾ കുറെ ദിവസം സ്കൂളിലൊക്കെ പോകാതിരുന്നു. അച്ഛയല്ലേ എന്നൊക്കെ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ഒരു ഘട്ടമായപ്പോൾ അവൾ തന്നെയാണ് വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. ഇനിയും അമ്മ അനുഭവിക്കുന്നത് കാണാൻ വയ്യെന്ന് പറഞ്ഞാണ് വീഡിയോ ചെയ്തത്', അഭിരാമി സുരേഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍