ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ആണെന്ന് യാത്രക്കാരന്റെ മറുപടി; നെടുമ്പാശേരിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ഫെബ്രുവരി 2025 (15:56 IST)
ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബാഗില്‍ ബോംബാണെന്ന് മറുപടി നല്‍കിയ യാത്രക്കാരനെ അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ബോര്‍ഡിങ് പാസ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാരനോട് കസ്റ്റംസ് ഉദ്യോഗസ്ഥനാണ് ലഗേജിന്റെ ഭാരത്തെ കുറിച്ച് ചോദിച്ചത്.
 
എന്താണ് ഇത്ര ഭാരം എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. ഇതിനു മറുപടിയായിട്ടാണ് യാത്രക്കാരന്‍ ബോംബാണെന്ന് പറഞ്ഞത്. പിന്നാലെ യാത്രക്കാരനെ നെടുമ്പാശ്ശേരി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍