കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

അഭിറാം മനോഹർ

വ്യാഴം, 20 ഫെബ്രുവരി 2025 (18:10 IST)
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണമെന്നും അശ്ലീല ഉള്ളടക്കങ്ങളില്‍ നിയന്ത്രണമുണ്ടാകണമെന്നുമാണ് കേന്ദ്രനിര്‍ദേശം.
 
രണ്‍വീര്‍ അലഹബാദിയയുടെ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ഓണ്‍ലൈനിലൂടെ വരുന്ന അശ്ലീല ഉള്ളടക്കം തടയാന്‍ കര്‍ശനനടപടി വേണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍