സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

രേണുക വേണു

ബുധന്‍, 22 ജനുവരി 2025 (17:30 IST)
കാല്‍നടയാത്രക്കാര്‍ നിയമലംഘനം നടത്തിയാല്‍ കേസെടുക്കാനുള്ള നിയമനിര്‍മാണത്തിനു ഗതാഗതവകുപ്പ്. റോഡപകടങ്ങള്‍ കുറയ്ക്കാനും സഞ്ചാരം സുഗമമാക്കാനുമാണ് പുതിയ നിയമപരിഷ്‌കാരങ്ങള്‍. 
 
നിയമങ്ങള്‍ ലംഘിച്ചാല്‍ കാല്‍നടയാത്രക്കാര്‍ക്കെതിരെ കേസെടുക്കുംവിധം നിയമനിര്‍മാണത്തിന് ഗതാഗത വകുപ്പ് കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേ മാത്രമാണ് നിലവില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാവുക. കാല്‍നടയാത്രക്കാരും അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശുപാര്‍ശ. 
 
സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുക, നിയന്ത്രിത മേഖലയിലുള്ള മീഡിയനോ റോഡോ ബാരിക്കേഡുകളോ മറികടക്കുക, കാല്‍ നടയാത്രക്കാര്‍ക്കുള്ള ചുവന്ന സിഗ്നല്‍ കിടക്കെ റോഡ് മുറിച്ചുകടക്കുക, നടപ്പാത ഉണ്ടായിട്ടും അവയിലൂടെയല്ലാതെ നടക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ശുപാര്‍ശ. സീബ്രാ ക്രോസ്, നടപ്പാത, ഡിവൈഡര്‍, എഐ ക്യാമറ, ട്രാഫിക് സിഗ്നലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളിടത്താകണം നിയമം ആദ്യം നടപ്പാക്കേണ്ടതെന്നും ശുപാര്‍ശയിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍