ഷാരോണ്‍ വധക്കേസ്: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 22 ജനുവരി 2025 (14:26 IST)
mens association
ഷാരോണ്‍ വധക്കേസില്‍ വിധി പറഞ്ഞ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലാഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു. ജഡ്ജിയുടെ കട്ടൗട്ടും അഭിഷേകത്തിനുള്ള പാലും പോലീസ് പിടിച്ചെടുക്കുകയായിരുന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലായിരുന്നു മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. 
 
കൂടാതെ ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കാനും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പരിപാടിയുടെ ഉദ്ഘാടനം നടത്തിയത് രാഹുല്‍ ഈശ്വരാണ്. പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശം പോലീസ് തടഞ്ഞുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ മാതൃകയില്‍ പുരുഷ കമ്മീഷന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനായുള്ള നിവേദനം എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍