ഡി ആർ എസ് വേണ്ടെന്ന് ധോണി, ശരി വെച്ച് കോഹ്ലി; ജേസൺ റോയിയെ രക്ഷിച്ച മഹിക്കെതിരെ ആരാധകർ

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (17:31 IST)
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എം എസ് ധോണിയെ രൂക്ഷമായി വിമർശിച്ച് ആരാധകർ. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ആം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാൽ, ഡി ആർ എസ് ധോണി വേണ്ടെന്ന് പറഞ്ഞതോടെയാണ് ആ ഔട്ട് നിഷേധിക്കപ്പെട്ടതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. 
 
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പത്താം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ആ സമയത്ത് 21 റൺസ് മാത്രമായിരുന്നു ജേസൺ‌ന്റെ സമ്പാദ്യം. ആ പന്ത് ഗ്ലൗസില്‍ ഉരസിയായിരുന്നു ധോനിയുടെ കൈയിലെത്തിയത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്.
 
ഇന്ത്യ ശക്തമായി അപ്പീല്‍ ചെയ്തിരുന്നു. ഡിആര്‍എസ് കൊടുത്തിരുന്നെങ്കില്‍ റോയ് ഔട്ട് ആകുമായിരുന്നു. എന്നാല്‍ ധോനി ഡി.ആര്‍.എസ് വേണ്ടെന്ന് പറയുകയായിരുന്നു. ധോണിയുടെ തീരുമാനത്തെ നായകനായ വിരാട് കോഹ്ലിയും അംഗീകരിക്കുകയായിരുന്നു. ഡി.ആര്‍.എസിലുള്ള ധോനിയുടെ വൈഭവം എവിടെപ്പോയി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article