എയർ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി വൻ കോമഡിയായി മാറി, സംഭവം ഇങ്ങനെ !

ശനി, 29 ജൂണ്‍ 2019 (17:21 IST)
വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ട് എന്ന ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുംബൈയിനിന്നും പറന്നുയർന്ന എയർ ഇന്ത്യ വിമാനം ലണ്ടനിൽ ഇറക്കിയത്. ഏറെ ഭീതി പരത്തിയ സംഭവം. പക്ഷേ പരിശോധനക്ക് ശേഷം വലിയ കോമഡിയായി മാറിയിരിക്കുകയാണ്. ലണ്ടനിലെ ന്യു ജേഴ്സിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തരമായി സ്റ്റാൻസ് സ്റ്റഡ് വിമാനത്താവളത്തിൽ ഇറക്കിയത്.
 
മുംബൈയിൽനിന്നും കയറ്റിയ ലെഗേജിൽ ബോബ് വച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിച്ച ഉടനെ കോണിംഗ് ബോയിലെ രണ്ട് ബ്രിട്ടിഷ് വ്യോമ സേന വിമാനങ്ങൾ എയർ ഇന്ത്യ വിമാനത്തിനൊപ്പം പറന്നെത്തി. വിമാനം സ്റ്റാൻസ് സ്റ്റഡ് വിമാനത്താവളത്തിൽ ഇറക്കാൻ സേനാ പൈലയിന് നിർദേശവും നൽകി. എയർ ഇന്ത്യ വിമാനം എ ഐ191ന് പറന്നിറങ്ങുന്നതിനായി മറ്റു വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്കോഫും മാറ്റിവച്ചു.
 
വിമാനത്താവളത്തിൽ സുരക്ഷിതമായ ഒരിടത്തേക്ക് എയർ ഇന്ത്യ വിമാനത്തെ മാറ്റിയ ശേഷമാണ് മറ്റു വിമാനങ്ങൾ യാത്ര ആരംഭിച്ചത്. പിന്നീടാൻ സംഭവം കോമഡിയായി മാറിയത്. ലെഗേജ് പരിശോധിക്കാൻ ലെഗേജ് റൂം തുറന്നപ്പോൾ അകം ശൂന്യം. ഉള്ളിൽ യാത്രക്കാരുടെ ലെഗേജ് പോലുമില്ല. ഇതെന്ത് മറിമായം എന്നറിയാൻ മുംബൈ വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ. ലേഗേജ് വിമാനത്തിൽ കയറ്റാൻ മറന്നുപോയി എന്ന ,മറുപടിയാന് ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍