സ്വകാര്യ മെഡിക്കൽ കോളെജിൽ ചികിത്സയിലിരുന്ന വിദ്യാർത്ഥി അശുപത്രി കെട്ടിടത്തിൽനിന്നും ചാടി ജീവനൊടുക്കി. കൊല്ലം പൻമന സ്വദേശി ഖൈസ് ബഷീറാണ് ജീവനൊടുക്കിയത്. കഴുത്തിൽ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്. ആത്മഹത്യ പ്രവണത നിലനിന്നിരുന്നതിനാൽ വിദ്യർത്ഥിക്ക് കൗൺസലിംഗ് നൽകിവരികയായിരുന്നു. ഇതിനിടെയാണ് സംൻഭവം.