ഇരട്ടക്കുട്ടികളെ കഴുത്തുഞെരിച്ച് കൊന്ന് 24കാരിയായ അമ്മ, ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവതിയെ പൊലീസ് പിടികൂടി

ശനി, 29 ജൂണ്‍ 2019 (15:01 IST)
രണ്ട് വയസ് പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 24കാരിയായ അമ്മ, ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിലെ ന്യയോർക്കിൽ ജൂൺ ഏഴിനാണ് സംഭവം ഉണ്ടായത്. പൊലീസ് എത്തുമ്പോൾ ജാസ്‌മിൻ, ജെയ്‌ഡ എന്നീ പെൺകുട്ടികൾ വാനിനുള്ളിൽ മരിച്ച നിലയിലായിരുന്നു. ടെനിയ കാംമ്പൽ എന്ന യുവതിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്
 
സംഭവ ദിവസം ടെനിയ അമ്മയെ വിളിച്ച് ഇനി ജീവിക്കാൻ ആഗ്രഹമില്ല എന്ന് കരഞ്ഞു പറഞ്ഞിരുന്നു. യുവതിയുടെ മാതാവ് 911ൽ വിളിച്ചതോടെയാണ് പൊലീസ് പാഞ്ഞെത്തിയത്. അപ്പോഴേക്കും യുവതി കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ തന്നെ വെടിവച്ച് കൊലപ്പെടുത്താൻ യുവതി ആവശ്യപ്പെട്ടു
 
കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവർക്ക് നാലുവയസുള്ള ഒരു മകനുണ്ട്. ഈ കുട്ടിയെ [പിതാവിനെ ഏൽപ്പിച്ചാണ് യുവതി ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചത്. ഇരട്ട  കൊലപാതക കുറ്റം ചുമത്തി യുവതിയെ ജയിലിലടച്ചിരിക്കുകയാണ്. കുട്ടികളെ കൊല്ലാൻ യുവതിയെ പ്രേരിപ്പിച്ഛ കാരണം വ്യക്തമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍