ഷവോമിയുടെ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ റെഡ്മി 7A ഉടൻ എത്തും !

ശനി, 29 ജൂണ്‍ 2019 (16:33 IST)
റെഡ്മി നോട്ട് സെവൻ സീരീസിനെ വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ റെഡ്മി 7A യെ കൂടി ഇന്ത്യയിലെത്തിക്കുകയാന് ഷവോമി. കഴിഞ്ഞ വർഷം വിപണിയിലെത്തിയ റെഡ്മി 6A യുടെ പരിഷ്കരിച്ച പതിപ്പായാണ് റെഡ്മി 7A വിപണിയിൽ എത്താൻ തയ്യാറെടുക്കുന്നത്. അടുത്തമാസം തന്നെ 7A ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. റെഡ്മിയുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണുകളായ K20, K20 Pro എന്നിവയോടൊപ്പമാകും 7Aയും വിപണിയിൽ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
 
കാഴ്ചയിൽ റെഡ്മി 6Aക്ക് സമാനമാണ് റെഡ്മി 7A. എന്നാൽ കൂടുതൽ മികച്ച സംവിധാനങ്ങൾ ഫോണിൽ ഷവോമി ഒരുക്കിയിട്ടുണ്ട്. 18:9 ആസ്പക്ട് റേഷ്യോവിൽ 5.45 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 3 ജിബി റാം, 32 ബിബി സ്റ്റോറേജ് വേരിയന്റിലായിരിക്കും റെഡ്മി 7A വിപണിയിലെത്തുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലുള്ള 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് റെഡ്മി 7Aയിൽ ഉണ്ടാവുക.
 
5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പ്രൊസസറിന്റെ കാര്യത്തിലാണ് 6Aയെ അപേക്ഷിച്ച് വലിയ മറ്റം ഉള്ളത്. റെഡ്മി 6Aയിൽ മീഡിയടെക്കിന്റെ ഹീലിയോ A22 എസ്ഒസി പ്രോസസറായിരുന്നു എകിൽ. റെഡ്മി 7Aക്ക് കരുത്ത് പകരുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 439 പ്രൊസസറാണ്. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉണ്ടാവുക. റെഡ്മി 7Aയുടെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. 6000 മുതൽ 7000 വരെയാണ് ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍