‘ധോണി എന്താണിങ്ങനെ? ഇത് ശരിയല്ല’ - മഹിയെ കടന്നാക്രമിച്ച് ലക്ഷ്മൺ

ഞായര്‍, 30 ജൂണ്‍ 2019 (11:40 IST)
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷമ്ണ്‍. ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെ താരം നടത്തിയ ബാറ്റിംഫ് പെർഫോമൻസിനെതിരെയാണ് ലക്ഷ്മൺ രംഗത്ത് വന്നത്. 
 
ധോണിയുടെ ബാറ്റിംഗിനോടുളള സമീപനം ശരിയല്ലെന്ന് പറയുന്ന ലക്ഷ്മണ്‍ ധോണിയെ പോലുളള താരത്തില്‍ നിന്ന് കുറച്ച് കൂടി മികച്ച ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നതായും താരം പറയുന്നു. ‘നിലവില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ സമീപനം ശരിയല്ല. പഴയ പോലെയല്ല കാര്യങ്ങള്‍, ധോണി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. അദ്ദേഹത്തിന് പഴയ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തില്‍ നിന്ന് കുറച്ച് കൂടി വേഗത്തിലുള്ള ഇന്നിങ്സ് ടീം പ്രതീക്ഷിക്കുന്നുണ്ട്…’ ലക്ഷ്മണ്‍ പറഞ്ഞു.
 
വെസ്റ്റ് ഇന്‍ഡീസിനെതിരെ 61 പന്തില്‍ 56 റണ്‍സാണ് ധോണി നേടിയത്. തുടക്കത്തില്‍ പതുക്കെയാണ് ധോണി കളിച്ചത്. അവസാനങ്ങളില്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരങ്ങളും ധോണിയുടെ ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍