വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനം: യുവതാരങ്ങൾക്ക് ഏകദിന ടീമിൽ വിളിയെത്തിയേക്കും

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (21:33 IST)
വിജയ് ‌ഹസാരെ ട്രോഫിയിൽ മിന്നുന്ന ‌ഫോം കാഴ്‌ചവെയ്ക്കുന്ന വെങ്കിടേഷ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ടീമിൽ യുവതാരങ്ങൾ ഇടം പിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 
 
വിജയ് ഹസാരെ ട്രോഫിയിൽ ഇതുവരെ 2 സെഞ്ചുറികളാണ് വെങ്കിടേഷ് അയ്യർ നേടിയത്.കേരളത്തിനെതിരെ 84 പന്തില്‍ 112 റണ്‍സാണ് താരം നേടിയത്. മൂന്ന് വിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. പിന്നാലെ ഉത്തരാഖണ്ഡിനെതിരെ  49 പന്തില്‍ 71 റണ്‍സും 2 വിക്കറ്റും ഉത്തർപ്രദേശിനെതിരെ സെഞ്ചുറിയും നേടിയിരുന്നു.
 
ഫോമിലല്ലാത്ത സ്റ്റാർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പകരം താരത്തെ ടീമിൽ പരിഗണിച്ചേക്കും. അതേസമയം ടൂർണമെന്റിൽ തുടർച്ചയായ 3 മത്സരങ്ങളിൽ സെഞ്ചുറി നേടിയാണ്  മഹരാഷ്ട്ര ക്യാപ്റ്റന്‍ റിതുരാജിന്റെ വരവ്. കേരളത്തിനെതിരെ 124, ഛത്തീസ്ഗഢിനെതിരെ 154, മധ്യപ്രദേശിനെതിരെ 136 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article