ചെന്നൈ സൂപ്പർ കിങ്‌സിനായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാണ് റുതുരാജ്. 24 വയസും 244 ദിവസവുമാണ് റുതുരാജിന്റെ പ്രായം. രാജസ്ഥാനെതിരായ മത്സരത്തിൽ അവസാന പന്തിൽ സെഞ്ചുറിയിലെത്തുമോ എന്ന സസ്‌പെൻസിലൊടുവിലാണ് മുസ്‌തഫിസൂറിന്റെ പന്തിൽ സിക്‌സർ പറത്തികൊണ്ട് റുതുരാജ് തന്റെ കന്നി ഐപിഎൽ സെഞ്ചുറി സ്വന്തമാക്കിയത്.