ധോനി കളം ഒഴിയുമ്പോഴെ ആ വിടവ് അറിയാനാകു: മുൻ ഇംഗ്ലണ്ട് നായകൻ

Webdunia
ഞായര്‍, 23 ഏപ്രില്‍ 2023 (16:29 IST)
മഹേന്ദ്ര സിംഗ് ധോനി ഐപിഎല്ലിലും കൂടി വിരമിക്കുകയാണെങ്കിൽ അത് ഐപിഎല്ലിന് കനത്ത നഷ്ടമാകുമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങളായെങ്കിലും ഐപിഎല്ലിൽ ധോനി ചെന്നൈയുടെ നിർണായക താരമാണ്.സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നേടിയ വിജയത്തിന് പിന്നാലെ കരിയറിൻ്റെ അവസാനഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ധോനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോർഗൻ്റെ പരാമർശം.
 
ചെന്നൈ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്ന ഗംഭീര നായകനാണ് ധോനി. അത്തരമൊരു താരത്തിൻ്റെ അഭാവം വലിയ ശൂന്യതയാകും ഐപിഎല്ലിൽ സൃഷ്ടിക്കുക. ധോനി ക്രീസിലിറങ്ങുമ്പോൾ ഗ്യാലറികൾ എത്രമാത്രം സജീവമാകുന്നുവെന്ന് നോക്കു. മത്സരശേഷം പുതിയ താരങ്ങളുമായി അറിവുകൾ പങ്കുവെയ്ക്കാൻ ധോനി സമയം കണ്ടെത്തുന്നു. ആ കാഴ്ചകൾ മനോഹരമാണ്. നായകനെന്ന നിലയിൽ സഹകളിക്കാരിൽ ധോനി വലിയ ആവേശമുണ്ണ്ടാക്കുന്നു. ധോനി വിരമിക്കുന്നതോടെയാകും ടീം അദ്ദേഹത്തെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് മനസിലാക്കുക. ധോനി ഈ ഐപിഎൽ സീസണോടെ കളി മതിയാക്കിയാൽ ചെന്നൈക്ക് അത് വലിയ നഷ്ടമാകുമെന്നും മോർഗൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article