ഞങ്ങളുടെ വരവ് വെറുതെയാവില്ല, പ്ലേ ഓഫിൽ രാജസ്ഥാനുമുണ്ടാകും: സങ്കക്കാര

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (20:35 IST)
ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തിനായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാജസ്ഥാൻ എത്തിയിരിക്കുന്നതെന്ന് പരിശീലകൻ കുമാർ സങ്കക്കാര. നിലവിൽ പോയന്റ് നിലയിൽ അഞ്ചാമതാണ് രാജസ്ഥാൻ.ചൊവ്വാഴ്ച കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സുമായിട്ടാണ് റോയല്‍സിന്റെ യുഎഇയിലെ ആദ്യ പോരാട്ടം.
 
സീസണിൽ മുന്നേറണമെങ്കിൽ ഇനിയുള്ള ഭൂരിഭാഗം മത്സരങ്ങളും വിജയിക്കേണ്ടതുണ്ടെന്നു സങ്കക്കാര പറഞ്ഞു. ഞങ്ങള്‍ക്കു മുന്നിലുള്ള ലളിതമായ മാര്‍ഗം ഇതു മാത്രമാണ്. അതിനാൽ ആദ്യ മത്സരം മുതൽ വിജയിക്കുക എന്നതാണ് ആഗ്രഹം.ഇതിനായി എല്ലാം ചെയ്യും. ടീമിനെ പ്രചോദിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല.ഈ സീസൺ ഇനിയുമേറെ ബാക്കിയുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം വരാനിരിക്കുകയാണ്. പലരും ടി20 ലോകകപ്പിൽ വിവിധ ടീമുക‌ളുടെ ഭാഗമായതിനാൽ അവരെ പ്രചോദിപ്പിക്കുക വലിയ പ്രശ്‌നമല്ല.
 
നല്ല ക്രിക്കറ്റ് കളിക്കുന്നിടത്തോളം ടീമിന്റെ മത്സരഫലങ്ങൾ തങ്ങളെ അലട്ടാറില്ലെന്നും സങ്കക്കാര പറഞ്ഞു. ടീമിലെ ഇംഗ്ലണ്ട് താരങ്ങൾ പലരും മടങ്ങിയെങ്കിലും പുതുതായി വന്ന താരങ്ങൾ ടീമിനായി മികച്ച പ്രകടനം കാഴ്‌ച്ചവെക്കുമെന്നാണ് പ്രതീക്ഷയെന്നും സങ്കക്കാര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article