പരുക്കിന്റെ പിടിയിലായ താരം ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ തിരിച്ചെത്തില്ലെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരുക്ക് ഭേദമായ സാഹചര്യത്തില്‍ ഐപിഎല്ലില്‍ തുടര്‍ന്ന് കളിക്കാന്‍ ഹെയ്‌സല്‍വുഡ് തീരുമാനിച്ചു. ശേഷിക്കുന്ന മത്സരങ്ങളിലെ ആദ്യ രണ്ടെണ്ണം ചിലപ്പോള്‍ ഹെയ്‌സല്‍വുഡിനു നഷ്ടമായേക്കാം. എന്നാല്‍ പ്ലേ ഓഫില്‍ താരം ഉറപ്പായും കളിക്കും.
പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍സിബി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ടീമാണ്. അതുകൊണ്ട് പ്രധാന താരങ്ങളെയെല്ലാം തിരിച്ചെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ സീസണില്‍ 10 കളികളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സല്‍വുഡ് വിക്കറ്റ് വേട്ടയില്‍ ആര്‍സിബിയുടെ ഒന്നാമനാണ്. ഹെയ്‌സല്‍വുഡിനു പുറമേ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, ദക്ഷിണാഫ്രിക്കന്‍ താരം ലുങ്കി എങ്കിടി എന്നിവരും തിരിച്ചെത്തും.