ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം നേരത്തെ നിശ്ചയിച്ചതില്‍ നിന്നും നീണ്ടുപോയി. ഇതേ തുടര്‍ന്ന് പല വിദേശ താരങ്ങളും നാടുകളിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. ചില താരങ്ങളെല്ലാം ഇതിനോടകം ഇന്ത്യ വിട്ടു. എന്നാല്‍ ആര്‍സിബിയുടെ പ്രധാന താരമായ ഫില്‍ സാള്‍ട്ട് ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ തുടരാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ടീം സെലക്ഷനില്‍ നിന്ന് സാള്‍ട്ടിനെ ഒഴിവാക്കിയത്. ആര്‍സിബിയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് സാള്‍ട്ട് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ പരുക്കിനെ തുടര്‍ന്ന് പുറത്തായതിനാല്‍ സാള്‍ട്ടിന്റെ കൂടി അസാന്നിധ്യം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയ ആര്‍സിബി മാനേജ്‌മെന്റ് ഇംഗ്ലണ്ട് താരവുമായി സംസാരിച്ചിരുന്നു.