കോലിയും രോഹിത്തും സംഗക്കാരയേയും ജയവർധനയേയും പോലെ, തീരുമാനങ്ങൾ എടുക്കുന്നത് ഒരുമിച്ച്: സൽമാൻ ബട്ട്

ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (17:15 IST)
ഇന്ത്യൻ ടീമിൽ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായി ഏറെകാലമായി ക്രിക്കറ്റ്ലോകത്ത് സംസാരമുണ്ട്.  എന്നാൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും ഇരുവരും കൂടിചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സൽമാൻ ഭട്ട്.
 
കോലി നായകസ്ഥാനം വിടുന്നത് ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ബട്ട് പറയുന്നു.ഒത്തിരികണക്ക് കൂട്ടലുകൾക്ക് ശേഷമെടുത്ത തീരുമാനമാണിത്. കോലിയും രോഹിത്തും ശ്രീലങ്കയുടെ ജയവർധനയേയും സങ്കക്കാരയേയും പോലെയാണ്. ക്യാപ്‌റ്റൻസി അവർക്കിടയിൽ മാറി. അതുപോലെ ഇന്ത്യൻ ക്രിക്കറ്റിൽ കോലിക്ക് പകരം രോഹിത്ത് ചുമതലയേൽക്കുമ്പോൾ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് മികച്ച രീതിയിൽ ഒരു ടീമായി കളിക്കാനാവും. ബട്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍