കളിക്കളത്തിന് പുറത്തിരുന്ന് നടത്തുന്ന വിശകലനങ്ങളിലോ കണക്കുകളിലോ അല്ല കാര്യമെന്നും ഗ്രൗണ്ടിലെ പ്രകടനമാണ് പ്രധാനമെന്നും വിരാട് കോലി.ഐപിഎല്ലിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്‌റ്റൻസി ഒഴിയുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് കോലി മാധ്യമങ്ങളെ കണ്ടത്.
ആദ്യഘട്ടത്തിനുശേഷമുള്ള നീണ്ട ഇടവേള രണ്ടാം ഘട്ടത്തില്‍ പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഗ്രൗണ്ടിന് പുറത്തിരുന്ന് വിമര്‍ശിക്കുന്നവര്‍ അവരുടെ ജോലി ചെയ്യട്ടെ,നിങ്ങള്‍ തുടര്‍ച്ചയായി ഏഴ് കളികള്‍ ജയിച്ചു വന്നാലും ആറ് കളികള്‍ തോറ്റു വന്നാലും അടുത്ത മത്സരം പുതിയതാണ്. അവിടെ എങ്ങനെ കളിക്കുന്നു എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഒരു മത്സരവും ജയിച്ചതായോ തോറ്റതായോ കണക്കാക്കി കളിക്കാനാവില്ല. എന്നാണ് കോലി മറുപടി നൽകിയത്.
കളിക്കളത്തിന് പുറത്ത് ഒരുപാട് കണക്കുകളും വിശകലനങ്ങളും നടക്കും എന്നാൽ ശരിക്കും കളി ഗ്രൗണ്ടിലാണ്. അവിടെ എങ്ങനെ പ്രതികരിക്കുന്നു ഗെയിം പ്ലാൻ നടപ്പിലാക്കുന്നു. ഒരു സാഹചര്യത്തില്‍ എന്ത് തീരുമാനമെടുക്കുന്നു എന്നതൊക്കെയാണ് പ്രധാനം. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള വിശകലനങ്ങളും വിലയിരുത്തലുകളും അധികം ശ്രദ്ധിക്കാറില്ല. കോലി വ്യക്തമാക്കി.