'മറ്റുള്ളവരെ ബഹുമാനിക്കാത്ത നായകന്‍, നിയന്ത്രണം നഷ്ടപ്പെട്ടു പെരുമാറുന്നു'; കോലിക്കെതിരെ ഒരു മുതിര്‍ന്ന താരം ബിസിസിഐയോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്

ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (07:54 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ ടീമിലെ ഒരു മുതിര്‍ന്ന താരം ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്. സഹതാരങ്ങള്‍ക്ക് വേണ്ടത്ര ബഹുമാനം നല്‍കാത്ത സ്വഭാവമാണ് കോലിയുടേതെന്ന് സീനിയര്‍ താരം പരാതിപ്പെട്ടതായാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
ഒരു മത്സരത്തില്‍ തോറ്റ ശേഷം കോലി ടീം അംഗങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. ഇത് പല താരങ്ങള്‍ക്കും ഇഷ്ടമായില്ലെന്നും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ടീമില്‍ പലരും അതൃപ്തരാണെന്നും ഈ താരം ജയ് ഷായോട് പറഞ്ഞതായാണ് സൂചന. 
 
'ടീമിലെ പല താരങ്ങളും കോലിയുടെ മനോഭാവത്തില്‍ സന്തുഷ്ടരല്ല. കോലിക്ക് പലപ്പോഴും ആത്മനിയന്ത്രണം നഷ്ടമാകുന്നു. സഹതാരങ്ങളുടെ ബഹുമാനം നേടിയെടുക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. കോലിയുടെ മനോഭാവം ടീമിലെ പലര്‍ക്കും ഇഷ്ടമല്ല. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന നായകന്‍ ആകാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. സഹതാരങ്ങളുടെ ബഹുമാനം നേടിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. പല താരങ്ങളും തങ്ങളുടെ പരിധി കടന്നും അദ്ദേഹത്തോട് സംസാരിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്,' ഒരു സീനിയര്‍ താരം ബിസിസിഐയോട് പരാതിപ്പെട്ടതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍