ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ

ബുധന്‍, 14 മെയ് 2025 (12:25 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളക്ക് ശേഷം ലുങ്കി എന്‍ഗിഡി ടീമില്‍ തിരിച്ചെത്തി. ജൂണ്‍ 11ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ദക്ഷിനാഫ്രിക്കയുടെ എതിരാളികള്‍. തെംബ ബവുമ നായകനായ 15 അംഗ ടീമിനെയാണ് ഹെഡ് കോച്ച് ഷുക്രി കോണ്‍റാഡ് പ്രഖ്യാപിച്ചത്.
 
എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം, റിയാന്‍ റിക്കള്‍ട്ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിക്കറ്റ് കീപ്പര്‍ കൈല്‍ വെറെയ്ന്‍ എന്നിവരടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര. ഓള്‍റൗണ്ടര്‍മാരായി മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍, കോര്‍ബിന്‍ ബോഷ് എന്നിവരും ടീമിലുണ്ട്. കഗിസോ റബാഡയ്ക്ക് പുറമെ ഡെയ്ല്‍ പാറ്റേഴ്‌സണ്‍, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരാകും ബൗളിംഗിനെ നയിക്കുക.
 
 ദക്ഷിണാഫ്രിക്കന്‍ 15 അംഗ സ്‌ക്വാഡ്: തെംബ ബവുമ്മ(ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ്, കെയ്ല്‍ വെറെയ്‌നെ, ഡേവിഡ് ബെഡിങ്ഹാം, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്, റയാന്‍ റിക്കള്‍ട്ടണ്‍, സെനുറാന്‍ മുത്തുസ്വാമി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍