ആറ് പന്തില്‍ ആറ് സിക്‌സ് അടിക്കാന്‍ നോക്കിയതല്ലേയെന്ന് കോലി; പറ്റിയില്ലെന്ന് സൂര്യകുമാര്‍ യാദവ്

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (15:23 IST)
ഹോങ് കോങ്ങിനെതിരായ മത്സരശേഷം കുശലം പറഞ്ഞ് വിരാട് കോലിയും സൂര്യകുമാര്‍ യാദവും. ഹോങ് കോങ്ങിനെതിരെ ഇന്ത്യ 192 റണ്‍സ് നേടിയത് ഇരുവരുടേയും അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ്. 26 പന്തില്‍ ആറ് ഫോറും ആറ് സിക്സും സഹിതം 68 റണ്‍സ് നേടി പുറത്താകാതെ നിന്ന സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്സിനെ കോലി പ്രശംസിച്ചു. യുവരാജ് സിങ്ങിന് ശേഷം ആറ് പന്തില്‍ ആറ് സിക്‌സ് നേടുന്ന ഇന്ത്യക്കാരന്‍ ആകുകയായിരുന്നില്ലേ ലക്ഷ്യമെന്ന് കോലി സൂര്യയോട് ചോദിച്ചു. അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവ് നാല് സിക്‌സുകള്‍ നേടിയിരുന്നു. ആറ് പന്തുകളും സികസര്‍ പറത്തുകയായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് നടന്നില്ലെന്നും സൂര്യകുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article