Tim David: വാർണറും, മിച്ചൽ മാർഷും, സ്റ്റോയ്നിസിനുമൊപ്പം ടിം ഡേവിഡും: ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസീസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമായ ടിം ഡേവിഡ് മുംബൈ ജേഴ്സിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടി20 ക്രിക്കറ്റ് സ്പെഷ്യലിസ്റ്റ് എന്ന രീതിയിലാണ് ടിം ഡേവിഡിൻ്റെ ബാറ്റിങ്. അതിനാൽ തന്നെ ഇത്തവണ കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഓസീസ്. സെപ്റ്റംബറിലെ ഇന്ത്യൻ പര്യടനത്തിലും പിന്നീട് നാട്ടിൽ വിൻഡീസിനെതിരെ നടക്കുന്ന പരമ്പരയിലും ഇതേ ടീം തന്നെയാകും കളിക്കുക.ആരോൺ ഫിഞ്ചാണ് ടീമിൻ്റെ നായകൻ.
ഓസീസ് ടീം: ആരോൺ ഫിഞ്ച്(c,)ആഷ്ടൺ ആഗർ,പാറ്റ് കമ്മിൻസ്,ടിം ഡേവിഡ്,ജോഷ് ഹേസിൽവുഡ്,ജോഷ് ഇംഗ്ലീസ്, മിച്ചൽ മാർഷ്,മാക്സ്വെൽ,കെയ്ൻ റിച്ചാർഡ്സൺ,സ്റ്റീവ് സ്മിത്ത്,മിച്ചൽ സ്റ്റാർക്ക്,സ്റ്റോയ്നിസ്,ഡേവിഡ് വാർണർ,മാത്യു വെയ്ഡ്,ആദം സാമ്പ