ഹോങ്കോങിനെ നിസാരമായി കാണേണ്ട, ഇന്ത്യയെ വിറപ്പിച്ച ചരിത്രം അവർക്കുണ്ട്

ബുധന്‍, 31 ഓഗസ്റ്റ് 2022 (14:24 IST)
ഏഷ്യാക്കപ്പ് ടി20 ക്രിക്കറ്റിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരായ വിജയത്തോടെ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദുർബലരായ ഹോങ്കോങ്ങിനെതിരെ ഇന്ത്യ അനായാസവിജയം നേടുമെന്നാണ് ആരാധകരെല്ലാവരും കരുതുന്നത്. നിലവിലെ ഫോമിൽ ഇന്ത്യയ്ക്ക്ക് വെല്ലുവിളി ഉയർത്താൻ ഹോങ്കോങ്ങിനാവില്ല.
 
എന്നാൽ 4 വർഷം മുൻപ് നടന്ന ഏഷ്യാക്കപ്പ് മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ചരിത്രമുണ്ട് ഹോങ്കോങ്ങിന്. ഈ മത്സരത്തിൻ്റെ പ്രചോദനമുൾക്കൊണ്ടുകൊണ്ടാകും ഹോങ്കോങ് ഇന്ന്  2018 ഏകദിന ഫോർമാറ്റിൽ നടന്ന ഏഷ്യാക്കപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 285 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങി 259 റൺസ് നേടാൻ ഹോങ്കോങ്ങിനായിരുന്നു. ഓപ്പണർമാരായ നിസാകട്ട് ഖാൻ നേടിയ 92ഉം അൻഷി രഥ് 73 റൺസുമാണ് ഹോങ്കോങ്ങിനെ മികച്ച നിലയിലെത്തിച്ചത്.
 
അതേസമയം ഇന്ത്യൻ ബാറ്റർമാർക്ക് ലോകകപ്പിന് മുൻപ് ഫോം വീണ്ടെടുക്കാനുള്ള അവസരമായാകും ഇന്ത്യൻ ടീം ഇന്നത്തെ മത്സരത്തെ കാണുക. ആദ്യ മത്സരത്തിൽ തിളങ്ങാതിരുന്ന കെ എൽ രാഹുൽ മത്സരത്തിൽ മികച്ച സ്കോർ നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍