ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ മുൻ ഇന്ത്യൻ നായകനായ വിരാട് കോലിയുടെ ബാറ്റിങ് സമീപനത്തെ വിമർശിച്ച് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. ഇന്നിങ്ങ്സിൻ്റെ തുടക്കത്തിൽ രണ്ടാമത്തെ പന്തിൽ കോലി ഡെക്കായി ക്രീസ് വിടേണ്ടതായിരുന്നു. നസീം ഷായുടെ ബൗങില്‍ എഡ്ജായ അദ്ദേഹത്തെ സ്ലിപ്പില്‍ ഫഖര്‍ സമാന്‍ കൈവിടുകയായിരുന്നു. ഈ രക്ഷപ്പെടൽ മുതലാക്കിയ കോലി 34 പന്തിൽ നിന്നും 35 റൺസ് നേടി ഒരു അനാവശ്യ ഷോട്ടിനായുള്ള ശ്രമത്തിലാണ് പുറത്തായത്.
പാകിസ്ഥാനെതിരെ ഒരുപാട് സമ്മർദ്ദത്തോടെയാണ് കോലി കളിച്ചതെന്ന് ഇൻസമാം പറയുന്നു. സാധാരണയായി ക്രീസിൽ നിലയുറപ്പിച്ച ഒരു ബാറ്ററെ പുറത്താക്കാൻ പ്രയാസമാണ്. എന്നാൽ ക്രീസിൽ സെറ്റായിട്ട് പോലും കോലിയിൽ ആത്മവിശ്വാസം കാണാനായില്ല. ഇൻസമാം പറയുന്നു. കോലി ഒട്ടും ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടെന്നും ഇൻസമാം പറഞ്ഞു.