ഗംഭീറിനെ ഇന്ത്യൻ ടീമിലുള്ളവർക്ക് പോലും ഇഷ്ടമല്ലെന്ന് അഫ്രീദി, ഇതൊക്കെ പറയാൻ നിങ്ങളാരാണെന്ന് ഇന്ത്യൻ ആരാധകർ: സോഷ്യൽ മീഡിയയിൽ വീണ്ടും അഫ്രീദി-ഗംഭീർ പോര്

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (14:33 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ താരങ്ങൾ തമ്മിലും പരസ്പരം കൊമ്പുകോർക്കലുകൾ ഉണ്ടാവുക പതിവാണ്. ഗ്രൗണ്ടിലുള്ള അത്തരം പ്രശ്നങ്ങൾ മത്സരം തീരുമ്പോൾ അവസാനിക്കുകയാണ് പതിവ്. സമീപകാലത്തായി ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിൽ പലപ്പോഴും താരങ്ങൾ സൗഹൃദം പുതുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. 
 
എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗൗതം ഗംഭീറും തമ്മിലുള്ള തർക്കം. ഇരുവരും കളി നിർത്തിയിട്ടും സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടുക പതിവാണ്.കുറച്ചു നാളായി ഇരുവരും തമ്മിലുള്ള തർക്കങ്ങൾ അധികം പറഞ്ഞ് കേൾക്കാറില്ലെങ്കിലും ഈ താത്കാലിക യുദ്ധശമനത്തിന് അറുതി കുറിച്ചിരിക്കുകയാണ് പാക് താരം ഷഹീദ് അഫ്രീദി.
 

This is wrong statement by Afridi

 

ഇന്ത്യ-പാക് മത്സരവുമായി ബന്ധപ്പെട്ട ടിവി ചർച്ചക്കിടെയാണ് അഫ്രീദി ഗംഭീറിനെ പറ്റി പുതിയ പരാമർശം നടത്തിയത്. ഒരു ഇന്ത്യൻ താരവുമായും താൻ വഴക്കിട്ടിട്ടില്ല. ഇടയ്ക്ക് ഗൗതം ഗംബീറുമായി സോഷ്യൽ മീഡിയയിൽ വഴക്ക് ഉണ്ടാകാറുണ്ട്. ഇന്ത്യൻ ടീമിൽ പോലും ആർക്കും ഇഷ്ടപ്പെടാത്ത ഒരു പ്രത്യേക കഥാപാത്രമാണ് ഗംഭീർ എന്നായിരുന്നു അഫ്രീദിയുടെ പരാമർശ്ശം. ഇതിനെതിരെയാണ് ആരാധകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
ഇന്ത്യയുടെ എക്കാലത്തെയും ഹീറോയാണ് ഗൗതം ഗംഭീറെന്നും അദ്ദേഹം ചെയ്ത സംഭാവന എന്തെന്ന് താങ്കൾ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നുമാണ് ഗംഭീറിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു അഫ്രീദിയുടെ പരാമർശം.ചർച്ചയിൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും ഉണ്ടായിരുന്നു. അഫ്രീദിയുടെ പരാമർശം കേട്ട് ഹർഭജൻ പൊട്ടിചിരിക്കുകയാണ് ചെയ്തത്. ഹർഭജൻ ഇന്ത്യയ്ക്ക് അങ്ങേയറ്റത്തെ നാണക്കേടാണ് ഉണ്ടാക്കിയതെന്നും ഒരുകൂട്ടം ആരാധകർ വിമർശിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍