ഇന്ത്യാ-പാക് മത്സരം: പാക് ടീം എത്തുക കറുത്ത ബാഡ്ജ് അണിഞ്ഞ്: കാരണം ഇതാണ്

ഞായര്‍, 28 ഓഗസ്റ്റ് 2022 (15:26 IST)
തങ്ങളുടെ രാജ്യത്തെ പ്രളയബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനായി ഇന്ന് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഏഷ്യാക്കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ടീം കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും കളിക്കാനിറങ്ങുകയെന്ന് ടീം നായകൻ ബാബർ അസം.
 
പാകിസ്ഥാനിലെ ഹാപ്രളയത്തിൽ ആയിരത്തിലേറെ പേർ രാജ്യത്ത് മരണപ്പെട്ടതായാണ് വിവരം.പ്രളയത്തിൽ ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായും മൂന്നര കോടിയോളം പേർ പ്രളയക്കെടുതി അനുഭവിക്കുകയുമാണ്. 7 ലക്ഷത്തോളം വീടുകളാണ് രാജ്യത്ത് തകർന്നത്.150 പാലങ്ങളും മൂവായിരത്തിലധികം കിലോമീറ്റർ റോഡും പ്രളയത്തിൽ നശിച്ചിട്ടുണ്ട്. 57 ലക്ഷം ജനങ്ങൾ പ്രളയത്തിൽ അഭയകേന്ദ്രങ്ങളില്ലാതെ നിൽക്കുകയാണെന്നാണ് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.
 
 
മത്സരത്തിന് മുൻപ് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പാക് നായകൻ ബാബർ അസം തൻ്റെ രാജ്യത്തെ പ്രളയബാധിതരായ ജനങ്ങൾക്ക് വേണ്ടി പ്രാർഥിക്കാനും സഹായിക്കാനും ലോകത്തോട് അഭ്യർഥിച്ചിരുന്നു. ഇന്ന് വൈകീട്ട് 7:30നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍