മരടിലെ ഫ്ളാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എഞ്ജിനിയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിന് നേതൃത്വം നൽകിയത്. 3,700 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. കെട്ടിടം പൊളിക്കാനായി സമീപത്തെ ഫ്ളാറ്റുകളിൽ നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. രണ്ട് ടവറുകളിലുമായി 915 ഫ്ളാറ്റുകളും 21 കടമുറികളുമാണുള്ളത്. പൊളിച്ച് കഴിഞ്ഞാൻ 80,000 ടൺ അവശിഷ്ടങ്ങളാണ് ഉണ്ടാവുക.