ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ !

വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (10:57 IST)
ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കും ട്വന്റി 20 ലോകകപ്പിനും ഉള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. 15 അംഗ സ്‌ക്വാഡിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുക. 
 
ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ജോ ഹെയ്‌സല്‍വുഡ്, ജോ ഇഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ
 
സെപ്റ്റംബര്‍ 20, 24, 26 തിയതികളിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പര. ഓസ്‌ട്രേലിയ വേദിയാകുന്ന ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 22 ന് തുടക്കമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍