Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

രേണുക വേണു
ചൊവ്വ, 4 മാര്‍ച്ച് 2025 (20:26 IST)
Virat Kohli

Virat Kohli: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള അപൂര്‍വ്വ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ താരം വിരാട് കോലി. ഐസിസി ഏകദിന ഇവന്റുകളില്‍ (ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി) ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് വ്യക്തിഗത സ്‌കോറുകള്‍ക്ക് ഉടമയായിരിക്കുകയാണ് കോലി. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 
 
ഐസിസി ഏകദിന ഇവന്റുകളില്‍ 53 ഇന്നിങ്‌സുകളില്‍ നിന്ന് 24 തവണയാണ് കോലി 50 കടന്നിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത സ്‌കോര്‍ നേടിയിരിക്കുന്നത്. 41 ഇന്നിങ്‌സുകളില്‍ നിന്ന് 18 തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഇന്ത്യയുടെ രോഹിത് ശര്‍മയാണ് മൂന്നാമത്. 56 ഇന്നിങ്‌സുകളില്‍ നിന്ന് 17 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര നാലാമതും 60 ഇന്നിങ്‌സുകളില്‍ നിന്ന് 16 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് അഞ്ചാമതുമാണ്. 
 
ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. 701 റണ്‍സുള്ള ശിഖര്‍ ധവാനെയാണ് കോലി മറികടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article