കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത് സ്‌ക്വയര്‍ ലെഗിലടിച്ച് സ്റ്റീവ് സ്മിത്ത് സിംഗില്‍ എടുത്തു. പിന്നീട് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡര്‍ പന്തെടുത്ത് ബൗളേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞപ്പോള്‍ അനായാസമായി പിടിക്കാമായിരുന്ന ത്രോ കളക്റ്റ് ചെയ്യാനോ തടഞ്ഞിടാനോ കുല്‍ദീപ് ശ്രമിച്ചില്ല. പകരം ബാക്കപ്പ് ചെയ്തിരുന്ന നായകന്‍ രോഹിത്തിന് വിടുകയായിരുന്നു. ഇതോടെയാണ് കുല്‍ദീപിന്റെ മനോഭാവത്തെ ചോദ്യം ചെയ്ത് സീനിയര്‍ താരങ്ങള്‍ ഒരുമിച്ചെത്തിയത്.