കുടുംബത്തിൽ അടിയന്തിര സാഹചര്യം: കോലി നാട്ടിലേക്ക് മടങ്ങി, പരിക്കേറ്റ റുതുരാജും പരമ്പരയിൽ കളിക്കില്ല

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (16:16 IST)
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 26ന് തുടക്കം കുറിക്കാനിരിക്കെ കുടുംബകാരണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങി സൂപ്പര്‍ താരം വിരാട് കോലി. പരമ്പരയ്ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയിലായിരുന്നു താരം. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തെ തുടര്‍ന്നാണ് താരം നാട്ടിലേക്ക് മടങ്ങിയത്.
 
അതേസമയം 26ന് മുന്‍പാറ്റി കോലി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കുറി സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ഇല്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്. ഇതിനിടെ യുവതാരം ഋതുരാജ് ഗെയ്ക്ക്‌വാദ് പരിക്ക് മൂലം ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കവെയാണ് താരത്തിന് പരിക്കേറ്റത്

അനുബന്ധ വാര്‍ത്തകള്‍

Next Article