ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായപ്പോൾ ഞാനും വേദനിച്ചിരുന്നു: ഷൊയ്ബ് അക്തർ

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (18:50 IST)
2024ലെ ടി20 ലോകകപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് മുന്‍ പാകിസ്ഥാന്‍ പേസറായ ഷോയ്ബ് അക്തര്‍. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ തനിക്കും പ്രയാസം തോന്നിയിരുന്നുവെന്നും ഇത്തവണ ഇന്ത്യ നിശ്ചയമായും കിരീടം നേടുമെന്നും അക്തര്‍ വ്യക്തമാക്കി.
 
ഞാന്‍ എപ്പോഴും ടൂര്‍ണമെന്റില്‍ ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഭാഗത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനാകാതെ വന്നത് എന്നെ വേദനിപ്പിച്ചിരുന്നു. അവര്‍ക്ക് ആ കിരീടം നഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. കാരണം ലോകകപ്പ് അര്‍ഹിക്കുന്ന ടീമായിരുന്നു ഇന്ത്യ. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അക്തര്‍ പറഞ്ഞു. കപ്പ് നേടാന്‍ യോഗ്യനാണെന്ന് രോഹിത് ശര്‍മ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. നിസ്വാര്‍ഥനായ നായകനാണ് രോഹിത്. ടീമിനായി മാത്രമാണ് രോഹിത് കളിക്കുന്നതെന്നും അക്തര്‍ കൂട്ടിചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍