ആളിക്കത്തൽ തുടക്കത്തിൽ മാത്രം, ലോകകപ്പിൽ പന്തും ഫ്ളോപ്പ് തന്നെ, ഈ സ്ഥാനത്ത് സഞ്ജുവെങ്കിൽ വിമർശകർ വായടക്കില്ലായിരുന്നു

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (20:20 IST)
ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക മത്സരങ്ങളില്‍ ഫ്‌ലോപ്പാകുന്ന രീതി തെറ്റിക്കാതെ റിഷഭ് പന്ത്. ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്‍ പോരാട്ടത്തില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ പന്ത് വെറും 4 റണ്‍സ് മാത്രം നേടിയാണ് പുറത്തായത്. കോലി മൂന്നാം ഓവറില്‍ തന്നെ മടങ്ങിയ സാഹചര്യത്തില്‍ രോഹിത് ശര്‍മയുമായി മികച്ച കൂട്ടുക്കെട്ട് തന്നെ ടീമിന് ആവശ്യമായ ഘട്ടത്തിലാണ് അശ്രദ്ധമായി പന്ത് തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്.
 
2022ലെ ടി20 ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടത്തിലും മോശം പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചിരുന്നത്. 2023ലെ ഏകദിന ലോകകപ്പിലെ ഫൈനല്‍ മത്സരത്തില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ 300 റണ്‍സ് മറികടന്നേനെയെന്ന് അടുത്തിടെ റിഷഭ് പന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ ലോകകപ്പിലെ തുടക്കത്തിലെ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കിലും അവസാന മത്സരങ്ങളില്‍ ടീമിനായി കാര്യമായ സംഭാവന നല്‍കാന്‍ പന്തിനായിട്ടില്ല. ടി20യില്‍ ദേശീയ ടീമിനായി സ്ഥിരതയില്ലെന്ന് തെളിയിച്ചിട്ടും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍ ഇപ്പോഴും റിഷഭ് പന്ത് തന്നെയാണ്. സഞ്ജു സാംസണായിരുന്നു 3 കളികളില്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ വിമര്‍ശകര്‍ വായടക്കില്ലായിരുന്നെന്നും എന്നാല്‍ പന്തിനെ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍