വീടാക്രമിച്ചു വയോധികയെ പീഡിപ്പിച്ച പ്രതികൾക്ക് കഠിനതടവ്

എ കെ ജെ അയ്യര്‍

വെള്ളി, 28 ജൂണ്‍ 2024 (19:04 IST)
പെരിന്തൽമണ്ണ : തനിച്ചു താമസിക്കുന്ന 67 കാരിയെ വീടാക്രമിച്ചു പീഡിപ്പിച്ച കേസിൽ കോട്ടതി ഒന്നാം പ്രതിക്ക് 45 വർഷവും രണ്ടാം പ്രതിക്ക് 25 വർഷവും കഠിന തടവ് വിധിച്ചു. 
 
ഒന്നാം പ്രതിയായ പെരിന്തൽമണ്ണ കൂട്ടിലങ്ങാടി ചാത്തൻ കോട്ടിൽ ഇബ്രാഹിമിനെ (37) 45 വർഷത്തെ കഠിന തടവിനും 105000 രൂപാ പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതി കൂട്ടിലങ്ങാട്ടി വിനോദിനെ (45) 25 വർഷം കഠിന തടവിനും 55000 രൂപാ പിഴയുമാണ് വിധിച്ചത്.
 
പെരിന്തൽ മണ്ണ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എസ്.സൂരജാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പക്ടറായിരുന്ന പ്രേംജിത്, എസ്.ഐ ബിനു എന്നിവരാണ് കേസ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍