സഹോദരിമാരായ കുട്ടികള്‍ക്ക് പീഡനം: 48 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വെള്ളി, 28 ജൂണ്‍ 2024 (14:43 IST)
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളായ പതിനഞ്ചു വയസില്‍ താഴെയുള്ള സഹോദരിമാരെ ലൈംഗികമായ പീഡിപ്പിച്ച 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് അരശുപറമ്പ് കായ്പാടി സ്വദേശി ജോണ്‍ റോസാണ് പോലീസ് പിടിയിലായത്.
 
അയല്‍ വാസികളായ കുട്ടികളെ ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടികള്‍ സഹികെട്ട് വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
 
സ്‌കൂള്‍ അധികൃതര്‍ ചൈല്‍സ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വലിയ മല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍